ഈ മഞ്ഞുകാലത്തിനെപ്പിടിച്ചു വെയിലത്ത് നിർത്തണം,
വെയിലേറ്റു തുണിയുരിഞ്ഞ് നാണം കെടട്ടെ...!!
ഇന്ന് രാത്രി ചന്ദ്രന് ഉറക്കഗുളിക കൊടുക്കണം,
ഉണരുമ്പോൾ 'രാത്രി' വീടുപൂട്ടി വെയിൽപ്പുതപ്പിന്റെ ചൂടിൽ-
കൂർക്കം വലിക്കുന്നുണ്ടാവണം...!!
പിന്നെ മഴവില്ലിനെ ടാർ വീപ്പയിൽ മുക്കിയെടുക്കണം, അത്-
മാനത്ത് തെളിയുമ്പോൾ ശ്രീനിവാസനെപ്പോലെ ചിരിക്കണം...!!
നാളെ വൈകിട്ട് മുങ്ങിത്താഴുന്ന സൂര്യൻറെ-
കയ്യുംകാലും കെട്ടി, പള്ളകീറി കല്ലുകെട്ടണം,
മൂന്നാം നാൾ ചത്ത് പൊങ്ങുകപോലും ചെയ്യരുത്...!!
ശ്ശോ....!! ദൈവത്തിന് നല്ല മുട്ടൻ പണി കൊടുക്കണം……!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ