രാമന്‍
യുദ്ധം ചെയ്തതും,
അഗ്നിപരീക്ഷയും,
കാട്ടില്‍ കളഞ്ഞതും-
സല്‍പ്പേരിനായി...
ഒളിയമ്പയച്ചാലും,
വാനരനെ വധിച്ചാലും-
രാമന്‍- ' മര്യാദാപുരുഷോത്തമന്‍ ! '
രാവണന്‍
യുദ്ധം നടന്നിട്ടും,
ദുഷ്പ്പേര് കേട്ടിട്ടും,
ഉടയവര്‍ പോയിട്ടും,
അനുവാദമില്ലാതെ-
അബലയെ സ്പര്‍ശിക്കാതെ,
പൊരുതി മരിച്ചിട്ടും-
രാവണന്‍-' ഒരു പെണ്ണ് പിടിയന്‍ ! '
______________________ആരോമല്‍