1.ഇന്നലെ
-----------------
അറിയാതെയാണെങ്കിലും ആദ്യമായി
അമ്മിഞ്ഞപ്പാലാവണം-
ഞാന്‍ പണയം വച്ചത്,
അമ്മയുടെ-നന്മയുടെ നേരുറവ...
പണയമെന്ന വാക്കിന്റെ അര്‍ഥം
അന്നെനിക്ക് അറിയില്ലാരുന്നു
അറിഞ്ഞപ്പോള്‍-
ആവശ്യമില്ലെന്ന് തോന്നി...
തിരിച്ചുകിട്ടുമെന്ന ഉറപ്പിന്മേല്-
പകരംവയ്ക്കുന്നതത്രേ 'പണയം'
ഉറപ്പ് സ്വപ്നത്തിനു വഴിമാറുമ്പോള്‍-
പണയം നഷ്ട്ടപ്പെടല്‍ മാത്രം...!
2.ഇന്ന്
-------------
അങ്ങനേയെങ്കില്‍ അറിഞ്ഞുകൊണ്ട് -
ആദ്യമായി എന്റെ പ്രണയമാണ്-
പണയപ്പെടുത്തിയത്,
തിരിച്ചുകിട്ടുമെന്ന ഉറപ്പിന്മേല് (?)
പിന്നെ ഒന്നൊന്നായി ഒന്നൊന്നായി
പണയപ്പെടുത്തി...
ആദ്യം ആദര്‍ശം, പിന്നെ-
അഭിമാനം അവസാനം ആനന്ദം.
പങ്കുകാരിയുടെ കെട്ടുതാലി,
മക്ളുടെ സ്വപ്നങ്ങള്‍,
അച്ഛന്റെ വാര്ധക്ക്യം,
അന്ത്യത്തില്‍ എന്നെതന്നയും...!
പണയപ്പെടുതിയാല് പലിശനല്കണം-
പ്രണയത്തിനു പലിശ കണ്ണുനീര്,
ദൌര്ഭാഗ്യത്തിന് ദാരിദ്ര്യം...
-ഇങ്ങനെ പലിശക്കാരന്റെ പുസ്തകം !
3.നാളെ
---------------
മെല്ലെമെല്ലെ തിരിച്ചറിഞ്ഞു-
പലിശപണിയാണ് ഉത്തമമെന്ന്
ഇന്നെന്റെ മാളികയ്ക്ക് മുന്നില്‍-
ഈ പരസ്യപ്പലക തൂങ്ങുന്നു...
"പണയതിലെടുക്കപ്പെടും-
പെണ്ണിന്റെ കന്യകാത്വം,
ആണിന്റെ നട്ടെല്ല്,
അമ്മയുടെ ഗര്‍ഭപാത്രം..."
--ആരോമല്‍
നന്നായിരിക്കുന്നു ... ആദ്യതെ ഭാഗം നമ്മുടെ നദികള്‍ പണയം വെക്കുന്നതെ അനുസ്മരിപ്പിച്ചു
മറുപടിഇല്ലാതാക്കൂ- Praphul
gud start prayag...keep posting u have readers!!
മറുപടിഇല്ലാതാക്കൂ@praphul
മറുപടിഇല്ലാതാക്കൂthankz bro....
vaayanakkaarante soukaryam mathramaanu vishakalanam....
@sreeja
enikkum vaayanakkaaro...?
othiri sandoasham.....
കൊള്ളാം. തുടര്‍ന്നും എഴുതൂ
മറുപടിഇല്ലാതാക്കൂകൊള്ളാം...ആശംസകള്‍ .ബ്ലോഗ് തലകെട്ട് (Leaking Memories) മലയാളത്തില്‍ ആയിരുന്നെകില്‍ നന്നായിരിക്കും
മറുപടിഇല്ലാതാക്കൂനല്ല കവിത.
മറുപടിഇല്ലാതാക്കൂവായിക്കാൻ പറ്റുന്നില്ല. കറുത്ത പ്രതലത്തിൽകറുത്ത് അക്ഷരങ്ങൾ
മറുപടിഇല്ലാതാക്കൂ